Posted On
date_range Updated On
date_range വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐ കീഴടങ്ങി
തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ എസ്.ഐ കീഴടങ്ങി. പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് ദിവസമായി ഒളിവിലായിരുന്ന ബോംബ് സ്ക്വാഡിലെ എസ്.െഎ സജീവ്കുമാറാണ് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന്, തിരുവനന്തപുരം പോക്സോ കോടതി ഇയാളെ ഇൗ മാസം 16 വരെ റിമാൻഡ് ചെയ്തു.
പൂജപ്പുര ജയിലിലേക്ക് മാറ്റിയ സജീവ്കുമാറിെന കേസേന്വഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പേരൂർക്കട പൊലീസ് ഉടൻ അപേക്ഷ നൽകും.
നവംബർ 27നാണ് കേസിനാസ്പദമായ സംഭവം. പൊലീസ് മിനിസ്റ്റീരിയൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. തുടർന്ന്, സജീവ്കുമാർ ഒളിവിൽ പോകുകയായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിൽ കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.