നെടുമ്പാശ്ശേരി: മുഖ്യമന്ത്രി വി.ഡി. സതീശനോടുള്ള ആരാധന മൂത്ത് തല മൊട്ടയടിച്ച് വി.ഡി.എസ് എന്നെഴുതി യുവാവ്. ജന്മനാടിന്റെ സ്നേഹാദരങ്ങൾ ഏറ്റു വാങ്ങാന്‍ മുഖ്യമന്ത്രി എത്തിനിരിക്കെയാണ് ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിലെ നെടുവന്നൂർ ഒമ്പതാം വാര്‍ഡ് കോൺഗ്രസ് സെക്രട്ടറി ഷിജുമോന്‍ തോട്ടപ്പിള്ളിയുടെ വേറിട്ട സ്നേഹ പ്രകടനം.
തല മുണ്ഡനം ചെയ്ത് ഷിജുമോൻ, വി.ഡി.എസ് എന്നു ആലേഖനം ചെയതത്. സതീശന്‍ മുഖ്യമന്ത്രി ആയതിന് നന്ദി സൂചകമായി വേളാങ്കണ്ണി തീർഥയാത്രയും ഷിജുമോന്‍ നടത്തിയിരുന്നു. വി.ഡി. സതീശൻ ഞായറാഴ്ച എറണാകുളം ജില്ലയിൽ വിവിധ പൗരസ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. കൊച്ചി പൗരാവലി നൽകിയ സ്വീകരണത്തിൽ നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥിയായി പങ്കെടുത്തത്.
പറവൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ പറവൂർ സമൂഹം ഹൈസ്കൂൾ ഗ്രൗണ്ടിൽ വൈകീട്ട് അഞ്ചിനാണ് പൗരസ്വീകരണം. പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ വിശിഷ്ടാതിഥിയാകും. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തശേഷം ആദ്യമായാണ് വി.ഡി. സതീശൻ തന്റെ നിയോജകമണ്ഡലമായ പറവൂരിലെത്തുന്നത്. ജില്ലയിലെ മന്ത്രിമാരും നടൻ സലിംകുമാറും പങ്കെടുക്കും. പൗരാവലിയുടെ ആദരവ് നടൻ മോഹൻലാൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
പരിപാടിക്കായി 2,000 പേരെ ഉൾക്കൊള്ളാവുന്ന കൂറ്റൻ പന്തൽ നിർമിച്ചിട്ടുണ്ട്. 60 അടി നീളവും 40 അടി വീതിയുമുള്ള വേദിയുമൊരുക്കി. മുൻകൂട്ടി പേര് രജിസ്‌റ്റർ ചെയ്തിട്ടുള്ള 300 പേർക്കാണ് മുഖ്യമന്ത്രിയെ ആദരിക്കാൻ അവസരം ലഭിക്കുക. ചുമർച്ചിത്ര കലാകാരൻ ഡോ.സാജു തുരുത്തിൽ വരച്ച ചുമർച്ചിത്രം മോഹൻലാലിനും ശ്രീകുമാരൻ തമ്പിക്കും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.