ഷാർജ വിമാനം വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍

ശംഖുംമുഖം: തിരുവനന്തപുരത്തുനിന്ന്​ ചെവ്വാഴ്ച്ച ഉച്ചക്ക് 1.40ന് യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പോകണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി.

യാത്രക്കാര്‍ ബോര്‍ഡിങ് പാസെടുത്ത് വിമാനത്താവളത്തില്‍ പ്രവേശിച്ചശേഷം സമയം കഴിഞ്ഞിട്ടും എമി​േഗ്രഷന്‍ പരിശോധന തുടങ്ങാതായതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

വിമാനം ഷാര്‍ജയില്‍ ഇറങ്ങുന്നതിനുള്ള ലാന്‍ഡിങ് ക്ലിയറന്‍സ് കിട്ടാത്തത് കാരണമാണ് വൈകുന്നതെന്ന്​ അധികൃതർ അറിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ലാന്‍ഡിങ്ങിന്​ അനുമതി ലഭിച്ചതോടെ എമി​േഗ്രഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വൈകീട്ട്​ നാലോടെ വിമാനം യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പറന്നു.

Tags:    
News Summary - Sharjah flight delayed; Passengers in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.