കണ്ണൂർ: ഫസൽ വധക്കേസ് അട്ടിമറിക്കാൻ തെൻറ ബന്ധുക്കൾ ഇടപെടൽ നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് എ.എൻ. ഷംസീർ എം.എൽ.എ. ഷംസീറിെൻറ ബന്ധുക്കൾ ഗൾഫിൽ നിന്നുൾെപ്പടെ ഫസലിെൻറ സഹോദരങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതായി ഫസലിെൻറ സഹോദരി റംലയാണ് ആേരാപണമുന്നയിച്ചത്.
ഫസൽ വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ സുബീഷിെൻറ മൊഴി പുറത്തായതോടെ ഫസലിെൻറ സഹോദരൻ അബ്ദുറഹിമാൻ കേസിൽ പുനരന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. മെറ്റാരു സഹോദരൻ സത്താറും കേസിൽ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യെപ്പട്ട് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഫസൽ കൊലപാതകത്തിൽ സി.പി.എമ്മിെൻറയും കാരായിമാരുടെയും പങ്ക് ആരോപിച്ച് സഹോദരി റംല മാധ്യമങ്ങളെ കണ്ടത്. കേസ് അട്ടിമറിക്കാൻ സി.പി.എം ഫസലിെൻറ സഹോദരങ്ങളെ സ്വാധീനിക്കുകയാണെന്നും ഇവർ ആരോപണമുന്നയിച്ചു.
താനോ തെൻറ ബന്ധുക്കളോ ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും യഥാർഥ പ്രതികളെ പിടികൂടുേമ്പാൾ ഒപ്പം നിൽക്കുന്നതിനുപകരം നിരപരാധികളെ ക്രൂശിക്കുന്നതിനൊപ്പം നിൽക്കുന്ന ബന്ധുക്കളുടെ സമീപനം സംശയാസ്പദമാണെന്നും ഷംസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.