Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിടിച്ച് തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു
തൃശൂർ: കെ.എസ്.ആർ.ടി.സി ബസിടിച്ച് തൃശൂർ നഗരത്തിലെ ശക്തൻതമ്പുരാൻ പ്രതിമ തകർന്നു. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ടെത്തിയ ബസ് ശക്തൻതമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുയകയായിരുന്നു. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന ബസാണ് പ്രതിമയിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. പ്രതിമ എത്രയും വേഗത്തിൽ ശരിയാക്കി പുനഃസ്ഥാപിക്കുമെന്ന് തൃശൂർ മേയർ എം.വർഗീസ് അറിയിച്ചു. ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ 2002ലാണ് തൃശൂരിൽ ശക്തൻതമ്പുരാന്റെ പ്രതിമ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.