???????? ?????????? ??????? ???????????? ??????????? ??? ??????? (??? ??????)

അധ്യാപകരുടെ അനാസ്ഥ പുറംലോകം അറിഞ്ഞത് നിദയിലൂടെ

കൽപറ്റ: ‘‘ആണി കുത്തിയതാ, ബെഞ്ച് തട്ടിയതാ, കല്ലൊരഞ്ഞതാ എന്നൊക്കെയാണ് സാറ് പറഞ്ഞത്. ആണി കുത്തിയാ രണ്ടു ഭാഗത്ത് ക ുത്തോ. ഷഹലക്ക് കസേര‍യിൽ ഇരിക്കാൻപോലും വയ്യായിരുന്നു. ആ കുട്ടി മൂന്നുനാലു വട്ടം പറഞ്ഞു, എന്നെ പാമ്പ് കൊത്തിയതാ, ആശുപത്രിയിൽ കൊണ്ടുപോകാൻ’’ -കേരളത്തി​​​െൻറ മനസ്സാക്ഷിയെ ഞെട്ടിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിനെ മരണത് തിലേക്ക് തള്ളിവിട്ടതിൽ അധ്യാപകരുടെ ഗുരുതരമായ അനാസ്ഥ പുറംലോകം അറിയുന്നത് ഈ വാക്കുകളിലൂടെയാണ്.

ബത്തേരി സർ വജന സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി നിദ ഫാത്തിമയുടെ ശബ്​ദമാണിത്. സഹപാഠിക്ക് നീതി നേടിക്കൊടുക്കാൻ തനിക്കറിയ ാവുന്നതെല്ലാം മാധ്യമങ്ങളോട് വീറോടെ വിളിച്ചുപറയുന്ന നിദ, നാളെയുടെ പ്രതീക്ഷയാണെന്നാണ് സമൂഹമാധ്യമങ്ങൾ വിശേഷിപ ്പിക്കുന്നത്. സഹപാഠിക്ക് കിട്ടാതെപോയ നീതിയെക്കുറിച്ച് ഒരു സങ്കോചവുമില്ലാതെയാണ് അവൾ മാധ്യമങ്ങൾക്കു മുന്നിൽ സംസാരിച്ചത്. സ്കൂളി​​​െൻറ ശോച്യാവസ്ഥയും ക്ലാസിനകത്തേക്ക് അധ്യാപകർമാത്രം ചെരിപ്പിട്ടു കയറുന്ന ‘ആചാര’വുമെല് ലാം ആ കുട്ടിയുടെ ഉറച്ച ശബ്​ദത്തിൽ പുറംലോകം അറിഞ്ഞു.

നിദ മാധ്യമങ്ങളോട് സംസാരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ ്ങളിൽ വൈറലാണ്. നാളെയുടെ വാഗ്ദാനമാണിവളെന്നും ഉറച്ച പെൺശബ്​ദമാണെന്നുമാണ് സമൂഹ മാധ്യമങ്ങൾ പെൺകുട്ടിയെ വിശേഷിപ ്പിക്കുന്നത്. നിദയുടെ ചിത്രം ഇതിനു മുമ്പും സമൂഹ മാധ്യമങ്ങളിൽ ആളിപ്പടർന്നിരുന്നു. കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ചിത്രം. ബന്ദിപ്പൂർ^മൈസൂരു ദേശീയപാതയിലെ യാത്രനിരോധനത്തിനെതിരെ നടന്ന സമരത്തിൽ മുദ്രവാക്യം വിളിക്കുന്ന ചിത്രമാണിത്. അന്ന് വിവിധ സ്കൂളുകളിലെ കുട്ടികൾ സമരത്തിൽ പങ്കെടുത്തിരുന്നു.

ഈ ചിത്രം ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതി​​​​െൻറയും മുദ്രാവാക്യം വിളിക്കുന്നതി​​​െൻറയും ചിത്രങ്ങൾ കോർത്തിണക്കിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വാട്സ്ആപ്പുകളിൽ പലരുടെയും കവർ ഫോട്ടോയും സ്​റ്റാറ്റസുമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.


Full View

ക്ലാസ്മുറിയിൽ മാളങ്ങൾ; ചെരിപ്പിട്ട് ക്ലാസിൽ കയറരുത്

സുൽത്താൻ ബത്തേരി: പാമ്പുവളർത്തൽ കേന്ദ്രമാണോ എന്ന് സംശയിക്കുംവിധം മാളങ്ങൾനിറഞ്ഞ ക്ലാസ്മുറികളും കെട്ടിടങ്ങളുമാണ് സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിൽ. അധികൃതരുടെയും അധ്യാപകരുടെയും ഗുരുതര അനാസ്ഥ ഇവിടെ കാണാനാകും. സ്കൂളിൽ പൊതു​െവ കുട്ടികളുടെ കാര്യങ്ങളിൽ വലിയ ശ്രദ്ധക്കുറവുണ്ടെന്ന് രക്ഷിതാക്കളും അടിവരയിടുന്നു. ‘‘സ്കൂളിൽ ക്ലാസ്മുറികളിലൊക്കെ മാളങ്ങളാണ്. സ്കൂളിനു ചുറ്റും കാടാണ്. ക്ലാസ്മുറിയിൽ ചെരിപ്പ് ധരിക്കാൻ പാടില്ല. അധ്യാപകർക്ക് ചെരിപ്പ് ധരിച്ച് ക്ലാസിൽ കയറാം. മീൻ വളർത്താനാണെന്നു പറഞ്ഞ് സ്കൂളിന് വശത്തുള്ള കുളത്തിൽ കൊതുകാണ്. കറുത്ത നിറത്തിലുള്ള വെള്ളമാണിതിൽ. അധികൃതരുടെ കനത്ത അനാസ്ഥയാണിവിടെ’’ -രക്ഷിതാവ് പറയുന്നു.

ക്ലാസിൽ പാമ്പുണ്ടെന്നുപറഞ്ഞിട്ടു പോലും അധ്യാപകർ ഒന്നും ചെയ്തില്ല. കാലിൽ പാമ്പു കൊത്തിയ പാട് കണ്ടുവെന്ന് ചൂണ്ടിക്കാണിച്ചിട്ടുപോലും അധ്യാപകർ ആശുപത്രിയിലെത്തിച്ചില്ലെന്നും ഷഹലയുടെ സഹപാഠികൾ തുറന്നുപറയുന്നു. സ്കൂളിലെ ക്ലാസ്മുറികളില്‍ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങളുണ്ട്‍. അധ്യയനവർഷം ആരംഭിക്കുന്നതിനുമുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണുണ്ടായത്. ഗുരുതരമായ അനാസ്ഥ സ്കൂളധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് വിദ്യാർഥികളടക്കം പറയുന്നതും. അതേസമയം, പാമ്പിനെ കണ്ടതായി ഇതുവരെ കുട്ടികൾ പരാതിപ്പെട്ടിട്ടില്ലെന്ന് പ്രധാനാധ്യാപകൻ മോഹനൻ പ്രതികരിച്ചു. സ്കൂളിന് ചുറ്റുമുള്ള കാട് വെട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അവൾ നിന്നു വിറച്ചു; നീലനിറം പടർന്നു
കൽപറ്റ: ‘‘കാലിൽ പാമ്പി​​​െൻറ കൊത്തേറ്റ ഷഹല നിന്നു വിറച്ചു. കാലിൽ നീലനിറം പടർന്നു. അവൾ വിറയ്ക്കുകയായിരുന്നു’’ -സഹപാഠിയായ പെൺകുട്ടി പറഞ്ഞു. ‘‘എടങ്ങേറുകൊണ്ട്​ ഷഹല കരഞ്ഞു. കാലിൽ ചോരയുണ്ടായിരുന്നു’’ -അവൾ വിതുമ്പി. ‘‘ടീച്ചർമാർക്കും സാറന്മാർക്കും കാറുണ്ട്​, ആരും കൊണ്ടുപോയില്ല’’-മറ്റൊരു സഹപാഠി പ്രതിഷേധം പ്രകടിപ്പിച്ചത്​ ഇങ്ങനെ. ‘‘ടീച്ചർ പറഞ്ഞതാ, വേഗം ആശുപത്രിയിൽ കൊണ്ടുപോകാൻ. എന്നാൽ സാറന്മാർ, വീട്ടിൽനിന്ന്​ ആളുവരാൻ കാത്തുനിന്നു. ആരും ഒന്നും ചെയ്​തില്ല. സ്​റ്റാഫ്​ റൂമിൽ ഇരുന്ന്​ ഷഹല വേദന തിന്നു’’ -കൂട്ടുകാരി പറഞ്ഞു.

‘‘ഇവിടെ പാമ്പിനെ കാണാറുണ്ട്​. ഞങ്ങൾ സാറന്മാരോട്​ പറഞ്ഞിട്ടുണ്ട്​. ഇവിടെ പൊട്ടിപ്പൊളിഞ്ഞ മുറികളാണ്​. കിട്ടുന്ന പണം എവിടെ പോവുകയാണെന്ന്​ അറിയില്ല’’ -സഹപാഠികളിൽ ഒരാൾ പറഞ്ഞു. ‘‘ഇവിടെ ഒരു കുളമുണ്ട്​. വെള്ളത്തി​​​െൻറ നിറം കറുപ്പാണ്​. കൈ കഴുകാൻപോലും വെള്ളമില്ല. ചിലപ്പോൾ ചെരിപ്പ്​ ക്ലാസിൽ ഇടാൻ സമ്മതിക്കില്ല. എന്നാൽ, സാറന്മാർ ചെരിപ്പിടും. ഷൂ ഉണ്ടായിരുന്നുവെങ്കിൽ ഷഹലയെ പാമ്പ്​ കടിക്കില്ലായിരുന്നു’’ -ക്ലാസിലെ കുട്ടികൾ പറഞ്ഞു.

ദുഃഖം കടിച്ചമർത്തിയാണ്​ ​കുട്ടികൾ പരാതികൾ പറഞ്ഞത്​. അധ്യാപികയും സഹപാഠികളും ആശുപത്രിയിലെത്തിക്കാൻ പറഞ്ഞപ്പോൾ പാമ്പുകടിച്ചതല്ല, ആണി കൊണ്ടതാണെന്നു പറഞ്ഞ് അധ്യാപകൻ അത് നിരസിച്ചതായും കുട്ടികൾ പറഞ്ഞു. ബത്തേരി സർവജന ഹൈസ്​കൂൾ അങ്കണം വ്യാഴാഴ്​ച പ്രതിഷേധത്തിലും ദുഃഖത്തിലു​ം അമർന്നു. ക്ലാസ് മുറികളിൽ ഇഴജന്തുകൾ കയറിക്കൂടാവുന്ന തരത്തിൽ പൊത്തുകളുണ്ട്​. സ്​കൂൾ അധികൃതർ ഇതൊന്നും കാര്യമാക്കാത്തതാണ്​ ദുരന്തത്തിലേക്ക്​ നയിച്ചത്​.


Tags:    
News Summary - shahala sherin death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.