ശശികലക്കെതിരെ കേസെടുക്കുന്നില്ല; രാഹുലിനെതിരെ കേസെടുക്കാൻ സംഘാവിന്‍റെ പൊലീസ്​ കാണിച്ച ആവേശം കൊള്ളാം -ഷാഫി പറമ്പിൽ

പാലക്കാട്​: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കലാപാഹ്വാനത്തിന്​ കേസെടുത്ത നടപടിയെ വിമർശിച്ച്​ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. ''നിരന്തരം വർഗീയത പറയുന്ന ശശികലക്കെതിരെ കലാപാഹ്വാനത്തിന്​ കേസെടുക്കുന്നില്ലെങ്കിലും രാഷ്ട്രീയം പറയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയ കേസെടുക്കാൻ സംഘാവിന്‍റെ പൊലീസ്​ കാണിച്ച ആവേശം കൊള്ളാം. തുടർന്നും രാഷ്ട്രീയം പറയാൻ തന്നെയാണ്​ തീരുമാനം'' ഷാഫി പറമ്പിൽ എം.എൽ.എ ​സമൂഹമാധ്യമത്തിൽ കുറിച്ചു.

മലമ്പുഴ ഷാജഹാൻ കൊലപാതകവുമായി ബന്ധപ്പെട്ട് 'മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു സി.പി.എം? ' എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 16ന് രാവിലെ ഇട്ട ​ഫേസ്ബുക്ക് കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ അടൂര്‍ പൊലീസിന്റെ നടപടി.

ഐ.പി.സി. 1860 സെക്ഷന്‍ 153 പ്രകാരമാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് അനുഭാവികളുടെ സമൂഹമാധ്യമ കൂട്ടായ്മയാണ് പരാതി നല്‍കിയത്.

Tags:    
News Summary - shafi parambil react to case against rahul mankoottathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.