ഈച്ച കയറാ കോട്ട കെട്ടിയാലും ​പ്രതിഷേധിച്ചിരിക്കും; മുഖ്യമന്ത്രിക്കെതിരായ കരി​ങ്കൊടി പ്രതിഷേധത്തിൽ ഷാഫി പറമ്പിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിളപ്പിൽശാലയിൽ യൂത്ത്കോൺഗ്രസിന്റെ കരി​ങ്കൊടി പ്രതിഷേധമുണ്ടായതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.എൽ.എ. പ്രതിഷേധിക്കുമെന്ന് പറഞ്ഞാൽ ഈച്ച കയറാ കോട്ട കെട്ടിയാലും, സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയ്ക്ക് നേർക്ക് പ്രതിഷേധിച്ചിരിക്കുമെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഇ.എം.എസ് അക്കാദമിയുടെ പരിപാടിയിൽ പ​ങ്കെടുക്കാനായി പോകുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. വഴിയിൽ കാത്തുനിന്ന യൂത്ത്കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരി​ങ്കൊടി കാണിക്കുകയായിരുന്നു. തുടർന്നാണ് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്നത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ രണ്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് ഇത് ആസൂത്രണം ചെയ്ത കെ.എസ്.ശബരിനാഥനേയും അറസ്റ്റ് ചെയ്തിരുന്നു.ഇന്നലെ ശബരിനാഥന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്ന് മുഖ്യമന്ത്രിക്കെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞിരുന്നു.

Tags:    
News Summary - shafi parambil facebook post against Pinrayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.