Posted On
date_range Updated On
date_range കേരള സർവകലാശാല വിദ്യാർഥി യൂനിയൻ; ഏഴ് സീറ്റിലും എസ്.എഫ്.ഐക്ക് വിജയം
തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. സർവകലാശാല യൂനിയന്റെ ചരിത്രത്തിൽ ആദ്യമായി ഭാരവാഹിത്വത്തിൽ ഇത്തവണ എല്ലാവരും പെൺകുട്ടികളാണ്.
അക്കൗണ്ട്സ് കമ്മിറ്റിയിലേക്കുള്ള അഞ്ച് സീറ്റിലും, സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ 10ൽ എട്ട് സീറ്റിലും, എക്സിക്യുട്ടിവ് കമ്മിറ്റിയിലേക്ക് 15ൽ 13 സീറ്റിലും എസ്.എഫ്.ഐക്കാണ് വിജയം. യൂനിയൻ ചെയർപേഴ്സണായി കൊല്ലം എസ്.എൻ കോളജിലെ എസ്. സുമിയെയും ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം ഗവ. വനിതാ കോളജിലെ അമിത ബാബുവും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.