Posted On
date_range Updated On
date_range തിരുവനന്തപുരം ലോ കോളജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം; രണ്ടു പേർക്ക് പരിക്ക്
തിരുവനന്തപുരം: ഗവ. ലോ കോളജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റൊരു എസ്.എഫ്.ഐ പ്രവർത്തകനുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കെ.എസ്.യു പ്രവർത്തകരായ നിഖിൽ, അർജുൻ ബാബു എന്നിവരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം റാഗിങ്ങുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം ഇതേച്ചൊല്ലി ഇരുപക്ഷവും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.