Posted On
date_range Updated On
date_range പി.കെ ശശി എം.എല്‍.എക്കെതിരെ ലൈംഗിക പീഡന പരാതി
കോഴിക്കോട്: ഷൊര്‍ണൂര്‍ എം.എല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി. ഡി.വൈ.എഫ്.ഐ വനിത നേതാവാണ് എം.എല്‍.എ ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നല്‍കിയത്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് പരാതി നൽകിയത്.
പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്‍ പി.ബിയെ അറിയിക്കു ചെയ്തു. തുടര്‍ന്ന് പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.
പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. ഇന്ന് പാലക്കാട് ചേരുന്ന സി.പി.എം ജില്ലാ കമ്മറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.