Posted On
date_range Updated On
date_range ബസ് യാത്രക്കിടെ യുവതിയുടെ നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
കൊട്ടാരക്കര: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. പത്തനാപുരം ചെളിക്കുഴി വെട്ടിക്കൽ വീട്ടിൽ ജ്യോതിഷ് (34) ആണ് അറസ്റ്റിലായത്.
എഴുകോൺ അമ്പലത്തുംകാല ജങ്ഷനിൽ നിന്നും കൊട്ടാരക്കരയിലേക്ക് ബസ്സിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീക്ക് നേരെയായിരുന്നു അതിക്രമം. പ്ലാമൂട് ജങ്ഷനിൽ എത്തിയപ്പോൾ ഇയാൾ കടന്ന് പിടിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കൊട്ടാരക്കര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.