'വി​ധി കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ’ ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശ​ന​ത്തി​ൽ വി​മ​ൻ ജ​സ്റ്റി​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ വി.​എ. ഫാ​യി​സ

സം​സാ​രി​ക്കു​ന്നു

‘വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി പ്രദർശനം

മലപ്പുറം: വിചാരണ തടവുകാരനായി 17 വർഷമായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സകരിയയുടെ ജീവിതവും ഭരണകൂട നീതിനിഷേധങ്ങളും പ്രമേയമാക്കി തയാറാക്കിയ ‘വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററിയുടെ പ്രിവ്യൂ ഷോയും ചർച്ചയും സംഘടിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ഈസ്റ്റിന്റെയും യൂത്ത് സ്പ്രിങ് ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

നീതിന്യായ വ്യവസ്ഥയുടെയും ഭരണകൂട നിലപാടുകളുടെയും ഇരയായി മാറിയ നിരപരാധിയായ മനുഷ്യന്റെ നിസ്സഹായാവസ്ഥയും അനന്തമായി നീളുന്ന വിചാരണത്തടവും തുറന്നുകാട്ടുന്നതാണ് ഡോക്യുമെന്ററി. വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ്‌ വി.എ. ഫായിസ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. റഹ്‌മാൻ ഇരിക്കൂർ എന്നിവർ സംസാരിച്ചു. ഈസ്റ്റ്‌ ജില്ല പ്രസിഡന്റ്‌ അജ്മൽ കെ.പി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം റമീം കൊണ്ടോട്ടി സ്വാഗതവും സോളിഡാരിറ്റി വണ്ടൂർ ഏരിയ പ്രസിഡന്റ്‌ റിഷാദ് നന്ദിയും പറഞ്ഞു. ജുബൈർ ഏമങ്ങാട്, നസീഫ് വണ്ടൂർ, സമദ് കൂരാട് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Documentary on Zakariya’s 17-Year Detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.