നടിക്കെതിരെ ലൈംഗികാതിക്രമം: മണിയൻപിള്ള രാജുവിനെതിരെ സാഹചര്യത്തെളിവുകൾ, കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: നടിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ആലുവ സ്വദേശിനിയായ നടിയാണ് ലൈംഗികാതിക്രമ പരാതി നൽകിയത്. 2009 ൽ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു നടിയുടെ പരാതി.

നടനും എം.എൽ.എയുമായ മുകേഷിനെതിരെയും നടി പരാതി നൽകിയിരുന്നു. ഈ കേസിലും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നടിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്.

മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളാണുള്ളതെന്നും അന്വേഷണ സംഘം പറഞ്ഞു. മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്സ് ആപ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളുമാണ് തെളിവായിട്ടുള്ളത്. ഇതു കൂടാതെ സാഹചര്യതെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

മുകേഷിനെതിരെ പീഡനത്തിന് പുറമെ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്.

Tags:    
News Summary - Sexual assault against actress: Chargesheet filed against Maniyanpilla Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.