Posted On
date_range Updated On
date_range ഭിന്നശേഷിക്കാരനെ പീഡിപ്പിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പിടിയിലായതായി സൂചന
വെള്ളിമാട്കുന്ന്: ഭിന്നശേഷിക്കാരനായ യുവാവിനെ പീഡിപ്പിച്ചതിന് പൊലീസ് റിട്ട. മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥൻ ചേവായൂർ പൊലീസ് പിടിയിലായതായി സൂചന.
ചെലവൂർ സ്വദേശിയായ 72 കാരനെയാണ് അറസ്റ്റ് ചെയ്തതായി അറിയുന്നത്. വീടിനു സമീപത്തുള്ള 21 കാരനായ യുവാവിനെയാണ് ഇയാൾ പീഡിപ്പിച്ചതായി പരാതിയുള്ളത്. ഇയാളുടെ അറസ്റ്റ് നടപടികൾ പൂർത്തിയാകുന്നേയുള്ളൂവെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും ചേവായൂർ എസ്.ഐ അറിയിച്ചു.
എന്നാൽ, പൊലീസിലെ റിട്ട. മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥനായതിനാൽ വിവരങ്ങൾ പുറത്തുവിടാതിരിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് ആക്ഷേപമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.