സ്ത്രീ പുരുഷനായി; തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ചരിത്രനേട്ടം

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയെ പുരുഷനാക്കി.  തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളജിൽ നടത്തിയ മൂന്ന്​ വര്‍ഷത്തെ ചികിത്സയുടെ സമാപ്തി കൂടിയായിരുന്നു ശസ്​ത്രക്രിയ.

തിരുവന്തപുരം സ്വദേശിനിയും അവിവാഹിതയുമായ 41 കാരിയാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ (സെക്‌സ് റീ അസൈന്‍മെന്റ് സര്‍ജറി) പുരുഷനായി മാറിയത്. മകളുടെ  അസാധാരണ പെരുമാറ്റത്തെ തുടർന്നാണ്​ മാതാപിതാക്കള്‍ ചികിത്സ തേടിയത്​. പെൺകുട്ടി ആണ്‍കുട്ടികളെപ്പോലെ പെരുമാറുകയും ആണ്‍കുട്ടിയായി ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്​തിരുന്നു. ആണായി ജീവിക്കാനാണ് പെണ്‍കുട്ടി ഇഷ്ടപ്പെട്ടത്. ഇതിന്​ വീട്ടുകാര്‍ക്കും വഴങ്ങേണ്ടി വന്നു. 

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സര്‍ജറി ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് വിഭാഗം മേധാവി  ഡോ. കെ. അജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ്​ സ്​ത്രീയെ പുരുഷനാക്കി മാറ്റുക എന്ന വെല്ലുവിളി ഏറ്റെടുത്തത്. ലിംഗമാറ്റം നടത്താന്‍  മാനസികാരോഗ്യ വിഭാഗത്തി​െൻയും പ്രത്യേക മെഡിക്കല്‍ ബോര്‍ഡി​​െൻറയും അംഗീകാരം ആവശ്യമായിരുന്നു.  മാനസികാരോഗ്യ വിഭാഗത്തില്‍ യുവതിയെ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചു. തുടര്‍ന്ന് ലിംഗ മാറ്റത്തിനായുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരവും ലഭിച്ചു. 

പുരുഷ ഹോര്‍മോണ്‍ നല്‍കുന്ന ചികിത്സ ഒരു വര്‍ഷത്തോളം നടത്തിയ ശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയത്. സ്തനങ്ങള്‍ നീക്കം ചെയ്യുന്ന സര്‍ജറിക്ക്​ ശേഷം ഗര്‍ഭാശയവും അനുബന്ധ അവയവങ്ങളും മാറ്റുന്നതിനുള്ള ശസ്ത്രക്രിയകളും നടത്തി. തുടര്‍ന്നാണ് ലിംഗമാറ്റത്തിനുള്ള ഫലോപ്ലാസ്റ്റി സര്‍ജറി നടത്തിയത്. ഡോ. പ്രവീണ്‍, ഡോ. കലേഷ്, ഡോ. പ്രേംലാല്‍, പി.ജി. ഡോക്ടര്‍മാരായ ഡോ. വിനു, ഡോ. ഓം അഗര്‍വാള്‍, ഡോ. അനീഷ്, ഡോ. ഫോബിന്‍, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ലിനറ്റ് മോറിസ്, ഡോ. ചിത്ര എന്നിവരാണ് മറ്റ് സംഘാംഗങ്ങള്‍. 
 

Tags:    
News Summary - sex rearrangement surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.