Posted On
date_range Updated On
date_range നിസാമുദ്ദീനിൽനിന്നും കശ്മീരിലേക്ക് തിരിച്ച ഏഴു മലയാളികൾക്ക് കോവിഡ്
ന്യൂഡൽഹി: നിസാമുദ്ദീനിൽ നിന്നും കശ്മീരിലേക്ക് തിരിച്ച സംഘത്തിലെ മലയാളികളായ ഏഴുപേർക്ക് കോവിഡ്. 10 അംഗ സ ംഘത്തിലെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഓരോരുത്തർക്കും മലപ്പുറം ജില്ലക്കാരായ അഞ്ചുപേർക്കുമാണ് രോഗം.
ഇവർ ശ്രീനഗർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ശനിയാഴ്ചയാണ് ഇവരുടെ പരിശോധന ഫലം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.