മുതിർന്ന മാധ്യമപ്രവർത്തകൻ ആർ. മാധവൻ നായർ അന്തരിച്ചു

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും ദ ഹിന്ദു മുൻ ഡെപ്യൂട്ടി എഡിറ്ററുമായ ആർ. മാധവൻ നായർ (69) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന്‌ വെള്ളിയാഴ്‌ച രാത്രി കറുകുറ്റിയിലെ അപ്പോളോ അഡ്‌ലക്‌സ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന്‌ ചികിത്സയിലായിരുന്നു.

ദീർഘകാലം ഹിന്ദുവിന്റെ കോഴിക്കോട്‌ ബ്യൂറോ ചീഫ്‌ ആയിരുന്നു. ഒരുമാസം മുമ്പ്‌ നെടുമ്പാശ്ശേരിയിലേക്ക്‌ താമസം മാറിയിരുന്നു. ഭാര്യ: സുചേത നായർ (കാലടി സംസ്കൃത സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ, കാലിക്കറ്റ് സർവകലാശാല മാസ് കമ്യൂണിക്കേഷൻ വിഭാഗം മുൻ മേധാവി). മക്കൾ: അഞ്ജന കൃഷ്ണ, അഞ്ജലി കൃഷ്ണ. സംസ്‌കാരം ശനിയാഴ്‌ച.

Tags:    
News Summary - Senior journalist R. Madhavan Nair passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.