Posted On
date_range Updated On
date_range പോസ്റ്റർ വിൽക്കുന്നതും പുഴയിൽ ഒഴുക്കുന്നതും വട്ടിയൂർക്കാവിലെ സ്ഥിരംപരിപാടി -കെ. മുരളീധരൻ
തിരുവനന്തപുരം: പ്രവർത്തിക്കാത്ത നേതാക്കളും പ്രവർത്തകരും കോൺഗ്രസിന് ബാധ്യതയെന്ന് കെ. മുരളീധരൻ എം.പി. തന്‍റെ പോസ്റ്റർ കരമനയാറ്റിൽ ഒഴുക്കിയിട്ടുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
പോസ്റ്റർ വിൽക്കുന്നതും പുഴയിൽ ഒഴുക്കുന്നതും വട്ടിയൂർക്കാവിലെ സ്ഥിരംപരിപാടിയാണ്. ആക്രിക്കടയിൽ പോസ്റ്റർ കൊടുത്തത് കൊണ്ടാണ് ഇപ്പോൾ കണ്ടുപിടിച്ചത്. അവിടെ ചില സ്ഥിരം കുറ്റികളുണ്ടെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ പേരിൽ സംഘടനാ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ബൂത്ത് തലം മുതൽ തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുപ്പെട്ട അധ്യക്ഷനാണ് ഇനി വരേണ്ടതെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.