Posted On
date_range Updated On
date_range വാഹനാപകടത്തില്‍ പരിക്കേറ്റ ടി.വി. കൊച്ചുബാവയുടെ ഭാര്യ സീനത്ത് നിര്യാതയായി
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ പരേതനായ ടി.വി. കൊച്ചുബാവയുടെ ഭാര്യ സീനത്ത് (51) നിര്യാതയായി.
വാഹനാപകടത്തത്തെുടര്‍ന്ന് പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മകനൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ മായനാട്ട് റോഡിലേക്ക് വീണ് പരിക്കേല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ കോളജിലും, പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.45നാണ് അന്ത്യം.
മക്കള്‍: നബീല്‍ കൊച്ചുബാവ, സൂനിമ കൊച്ചുബാവ. സഹോദരങ്ങള്‍: സഹീര്‍, അഷ്റഫ്, സുനിത, മുംതാസ്. മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൂഴിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.