പാലക്കാട്: കോവിഡ് രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണം തുടങ്ങി. തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നതിനെ തുടർന്ന് സെക്ഷൻ 144 െൻറ അടിസ്ഥാനത്തിലാണ് ജില്ലയിൽ മേയ് 31 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. രോഗപ്രതിരോധത്തിെൻറ ഭാഗമായി മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കുന്നതിനായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജില്ല കലക്ടർ അറിയിച്ചു.
ചൊവ്വാഴ്ച മുതൽ പൊതുപരീക്ഷകൾ തുടങ്ങുന്ന സാഹചര്യത്തിൽ ജില്ലയിൽ പരീക്ഷ എഴുതാൻ തടസമില്ല. പരീക്ഷ, വിവാഹം, ജോലിക്ക് ഹാജരാകൽ, വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് സാധ്യമാണ്. പരീക്ഷ നടത്തിപ്പിനും പരീക്ഷയ്ക്ക് ഹാജരാകുന്നതിനായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിനും തടസമില്ലെന്നും കലക്ടർ അറിയിച്ചു.
ജില്ലയിൽ തിങ്കളാഴ്ച മുതൽ താഴെ പറയുന്നവക്കായിരിക്കും നിയന്ത്രണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.