Posted On
date_range Updated On
date_range പ്രളയ ഫണ്ട് തട്ടിപ്പ്: കേസന്വേഷണം സി.പി.എം അട്ടിമറിക്കുന്നെന്ന് കോൺഗ്രസ്
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് േകസ് അന്വേഷണം സി.പി.എം അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ്. അന്വേഷണം സി.പി.എം തിരക്കഥ അനുസരിച്ചാണെന്ന് വി.ഡി. സതീശൻ എം.എൽ.എ ആരോപിച്ചു.
സി.പി.എം ജില്ലാ നേതാക്കളുടെ പങ്ക് പുറത്താകാതിരിക്കാനാണ് ശ്രമം. കേസിലെ തെളിവുകൾ അപ്രത്യക്ഷമായതിൽ ഗൂഢാലോചനയുണ്ടെന്നും വി.ഡി സതീശൻ വിമർശിച്ചു.
ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കലക്ടറേറ്റിൽ നിന്നുപോലും മാറ്റാതിരുന്നതിനാലാണ് രേഖകൾ കാണാതായതെന്നും ഹൈബി ഈഡൻ എം.പി, വി.ഡി സതീശൻ എം.എൽ.എ, ടി.ജെ വിനോദ് എം.എൽ.എ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തട്ടിപ്പിന്‍റെ കേന്ദ്രങ്ങളിലൊന്നായിരുന്ന അയ്യനാട് സഹകരണ ബാങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.