ഉ​ത്തം ദാ​സ്​

പണവുമായി മുങ്ങിയ അസം സ്വദേശിക്കായി തിരച്ചിൽ ഊർജിതം

അ​ഞ്ചാ​ലും​മൂ​ട്: ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ വാ​ങ്ങാ​ൻ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​മാ​യി മു​ങ്ങി​യ അ​സം സ്വ​ദേ​ശി​ക്കാ​യി അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് തിര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

അ​സം സ്വ​ദേ​ശി ഉ​ത്തം ദാ​സാ​ണ് പ​ണ​വു​മാ​യി ക​ട​ന്ന​ത്. കോ​ഴി​ക്ക​ട ന​ട​ത്തു​ന്ന അ​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി സി​ദ്ദി​ഖി​ന്​ വേ​ണ്ടി ഉ​ത്തം​ദാ​സാ​യി​രു​ന്നു സ്ഥി​ര​മാ​യി കോ​ഴി​യെ വാ​ങ്ങാ​ൻ പോ​യി​രു​ന്ന​ത്. ഇ​യാ​ളും മ​റ്റ് ര​ണ്ടു​പേ​രു​മാ​യി ചെ​ങ്കോ​ട്ട​യി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങും​വ​ഴി പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കൊ​പ്പ​മു​ള്ള​വ​ർ ചെ​ങ്കോ​ട്ട​യി​ലും അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി. ഉ​ത്തം​ദാ​സി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 04742552682 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - search for Assam native who escaped with money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.