Posted On
date_range Updated On
date_range ജൽ ജീവൻ പദ്ധതിയുടെ കുഴിയിൽ കുടുങ്ങി, സ്കൂട്ടർ രണ്ടായി പിളർന്നു
പന്തീരാങ്കാവ്: ജൽ ജീവൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ ഇരുചക്ര വാഹനം കുടുങ്ങി അപകടം. ബൈപ്പാസ് റോഡ് അത്താണിക്ക് സമീപം പന്തീരാങ്കാവ് പഴയറോഡിൽവെച്ചാണ് സ്കൂട്ടർ രണ്ടായി പിളർന്നത്. ചാലിക്കര സ്വദേശി അസീം അൻസാറാണ് അപകടത്തിൽപെട്ടത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഇരുചക്ര വാഹനം രണ്ടായി പിളരുകയായിരുന്നു. അസീം നിസ്സാരപരുക്കുകളോട് രക്ഷപെട്ടു . മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് ഇവിടെ ഓട്ടോറിക്ഷ മറിഞ്ഞത്.
കുടിവെള്ള പദ്ധതിയുടെ ഭാഗമായി എടുത്ത കുഴിയാണ് ഇപ്പോൾ വലിയ കിടങ്ങായി മാറിയിരിക്കുന്നത്. കിടങ്ങു നികത്താനായി വലിയ കരിങ്കല്ലുകൾ ഇട്ടത് വലിയ അപകടമായി. അടുത്തിടെയായി കുഴികളടച്ചിരുന്നെങ്കിലും മഴ ശക്തമായതോടെ കിടങ്ങിന്റെ ആഴം കൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.