Posted On
date_range Updated On
date_range സ്കൂട്ടറിലെത്തിയ ആൾ എട്ടു വയസ്സുകാരെൻറ മാല പൊട്ടിച്ചു
അമ്പലപ്പുഴ: സ്കൂട്ടറിലെത്തിയ ആൾ എട്ടു വയസ്സുകാരെൻറ മാല പൊട്ടിച്ചു കടന്നു. ആലപ്പുഴ ചിറയിൽ വിനോദിെൻറ മകൻ ആർവിയുടെ ഒരുപവൻ മാലയാണ് നഷ്ടപ്പെട്ടത്. ആമേടയിലെ അമ്മയുടെ വീട്ടിൽ എത്തിയ ആർവി സുഹൃത്തായ അഞ്ചു വയസ്സുകാരനൊപ്പം സമീപത്തെ എൻ.എസ്.എസ് കരയോഗത്തിനടുത്തുള്ള റോഡിലൂടെ നടന്നുപോകുമ്പോൾ നീല സ്കൂട്ടറിലെത്തിയ ആൾ മാല പൊട്ടിച്ച് ആമേട എൽ.പി സ്കൂളിന് സമീപത്തെ റോഡിലൂടെ കടക്കുകയായിരുന്നു.
മോഷ്ടാവ് വെള്ളമുണ്ടും ചുവപ്പു ഷർട്ടുമാണ് ധരിച്ചിരുന്നതെന്നും ഇവർ പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. സമീപത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.