സ്​​കൂ​ളു​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ഷ്​​ക്രി​യ​ നി​ക്ഷേ​പ​മാ​യി 50കോ​ടി രൂ​പ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ പ്ലാൻ ഡെപ്പോസിറ്റ് (പി.ഡി) അക്കൗണ്ടുകളിൽ നിഷ്ക്രിയമായി കിടക്കുന്നത് 50 കോടിയോളം രൂപ.  അടിസ്ഥാനസൗകര്യം പോലും ഒരുക്കാനാകാതെ സ്കൂളുകൾ വീർപ്പുമുട്ടുന്ന സാഹചര്യത്തിൽ കോടിക്കണക്കിന് വരുന്ന തുക ഇൗ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്. സംസ്ഥാനത്തെ സ്കൂളുകളുടെ പി.ഡി അക്കൗണ്ടുകളിൽ 25.26 കോടി രൂപയും ഹയർ സെക്കൻഡറി സ്കൂളുകളുടെ അക്കൗണ്ടുകളിൽ 21.20 കോടിയും വൊേക്കഷനൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ അക്കൗണ്ടുകളിൽ 85.22 ലക്ഷം രൂപയും ഉണ്ടെന്നാണ് കണക്ക്. ഇൗ തുക വർഷങ്ങളായി ഒന്നിനും ചെലവഴിക്കാതെ കിടക്കുകയാണ്. എന്നാൽ, ഇതേ സ്കൂളുകൾതന്നെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടുകയും ചെയ്യുന്നു.

ഇൗ സാഹചര്യത്തിലാണ് ഇൗ തുക സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പരിപാടിയുടെ ഭാഗമായുള്ള അനുബന്ധപ്രവർത്തനങ്ങൾക്ക് ചെലവഴിക്കാൻ അനുമതി നൽകിയത്. വിദ്യാർഥികളിൽ നിന്ന് വർഷങ്ങളായി വിവിധ ഇനങ്ങളിൽ ശേഖരിക്കുന്ന സ്പെഷൽ ഫീസ് ഉൾപ്പെടെയുള്ളവയാണ് പി.ഡി അക്കൗണ്ടിൽ കെട്ടിക്കിടക്കുന്നത്.

ക്ലാസ് മുറികളുടെ അറ്റകുറ്റപ്പണി, ഫർണിച്ചർ, കമ്പ്യൂട്ടർ, സ്മാർട്ട് ക്ലാസ് റൂം, പാചകപ്പുര നിർമാണം, ഭക്ഷണഹാൾ, മൂത്രപ്പുര നിർമാണം, ലൈബ്രറി, പഠനനേട്ടം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ എന്നിവക്കായി ഇൗ തുക ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സ്റ്റോർ പർച്ചേസ് മാന്വലിന് വിധേയമാേയ തുക വിനിയോഗിക്കാൻ പാടുള്ളൂ. പി.ഡി അക്കൗണ്ടിൽ നിന്ന് ടി.എസ്.ബി അക്കൗണ്ടിലേക്ക് തുക മാറ്റിയ വി.എച്ച്.എസ്.ഇ സ്കൂളുകൾക്കും ഇതേ ആവശ്യങ്ങൾക്കായി തുക വിനിയോഗിക്കാൻ അനുമതിയുണ്ട്. 2015  മാർച്ച് 31 പ്രകാരമുള്ള കണക്ക് പ്രകാരം  25,26,97,714 രൂപയാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ അക്കൗണ്ടിൽ നിഷ്ക്രിയ നിക്ഷേപമായുള്ളത്. 21,20,75,919 രൂപയാണ് ഹയർ സെക്കൻഡറി സ്കൂളുകളുടെ അക്കൗണ്ടുകളിലുള്ളത്. 85,22,440 രൂപയാണ് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ അക്കൗണ്ടുകളിൽ ഉള്ളത്.

 

Tags:    
News Summary - schools accont has 50 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.