Posted On
date_range Updated On
date_range കുട്ടികളുടെ നൂതനാശയങ്ങൾ തേടാൻ പദ്ധതി: പേര് നിർദേശിക്കാം -മന്ത്രി
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പുതിയ പദ്ധതി ആരംഭിക്കുന്നതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
പദ്ധതിക്ക് ഉചിത പേര് നിർദേശിക്കാൻ മന്ത്രി അഭ്യർഥിച്ചു. സാങ്കേതിക വൈജ്ഞാനിക മേഖലയിലേക്ക് വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതാവണം പേര്. ഇംഗ്ലീഷിലോ മലയാളത്തിലോ നിർദേശിക്കാം. സാങ്കേതികമായ നൂതനാശയങ്ങളെ പ്രായോഗികതയിലേക്ക് മാറ്റുന്നതിനെ സൂചിപ്പിക്കുന്നതാവണം. നാമനിർദേശങ്ങൾ ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ചിന് മുമ്പ് yicteched@gmail.com മെയിൽ വിലാസത്തിൽ നൽകണം. വൈകി ലഭിക്കുന്നവ പരിഗണിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.