തിരുവനന്തപുരം: ഓരോ ബാങ്കിടപാടിനും അമിത സര്‍വിസ് ചാര്‍ജുകള്‍ ഈടാക്കിയും മുഷിഞ്ഞ നോട്ടുകൾ മാറ്റിക്കൊടുക്കുന്നതിന് സർവിസ് ചാർജ് ഈടാക്കിയും സാധാരണക്കാരനെ പൊതുമേഖല ബാങ്കുകളില്‍നിന്ന് ആട്ടിപ്പായിക്കാനുള്ള കേന്ദ്രസര്ക്കാറിെൻറയും എസ്.ബി.ഐ അധികാരികളുടെയും നയത്തിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ബെഫി) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.ബി.ഐ മെയിൻ ബ്രാഞ്ചിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
ബെഫി മുൻ സംസ്ഥാന പ്രസിഡൻറ് പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. മുരളി, ബെഫി സംസ്ഥാന ജോ. സെക്രട്ടറി എസ്. ശ്രീകുമാർ, എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ. ബാലചന്ദ്രൻ, സി.ബി.എസ്.യു സംസ്ഥാന പ്രസിഡൻറ് സി. സുരേഷ്കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.