Posted On
date_range Updated On
date_range എസ്.ബി.ഐ ആക്രമണം: എൻ.ജി.ഒ യൂനിയൻ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് ദിവസം പ്രവർത്തിച്ച സ്റ്റാച്യൂവിലെ എസ്.ബി. ഐ ബാങ്ക് ആക്രമിച്ച കേസിലെ പ്രതികളായ ആറ് എൻ.ജി.ഒ യൂനിയൻ നേതാക്കളുടെയും ജാമ്യഹരജി യിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇൗ ഹരജികളിൽ വ്യാഴാഴ്ച വിധി പറയും.
ബുധനാഴ്ച പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ എതിർത്തു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ല പ്രസിഡൻറ് അനിൽ കുമാർ, യൂനിയൻ നേതാക്കളായ ബിജോയ് രാജ്, ശ്രീവത്സൻ, സുരേഷ് കുമാർ, പി.കെ. വിനുകുമാർ എന്നിവരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.