നമ്മുടെ രാജ്യത്തിെൻറ ഭരണഘടന അതേ രീതിയില്‍ നിലനിര്‍ത്താന്‍ കഴിയുന്ന ഭരണകൂടമാ യിരിക്കണം അധികാരത്തില്‍ വരേണ്ടത്. ഭരണഘടനയിൽ പറയുന്നതൊന്നും ഭൂരിപക്ഷ മത രാഷ് ട്രീയത്തിെൻറ സ്വാധീനം മൂലം മാറ്റിയെഴുതാന്‍ ഈ തെരഞ്ഞെടുപ്പ് കാരണമാകരുത്. ഇന്ത്യ പ ിന്തുടര്ന്നുപോന്ന മൂല്യങ്ങൾ നഷ്ടമാകാൻ പാടില്ല. ഒരു ജാതിയുടെയോ മതത്തിെൻറയോ പേരില്‍ വഴിയില്‍ കിടന്ന് ആരും മരണപ്പട്ടിരുന്നില്ല. എന്നാല്‍, ഇന്ന് ആ നിലക്ക് രാജ്യത്തിെൻറ സ്വഭാവം മാറിപ്പോകുമോ എന്ന ആശങ്കയുണ്ട്.
രാജ്യസുരക്ഷ യുദ്ധത്തില്‍ മാത്രമാണെന്ന് വിശ്വസിക്കുന്നില്ല. നല്ല ഭരണകൂടം ഉണ്ടെങ്കില്‍ എപ്പോഴും അയല്‍രാജ്യങ്ങളുമായി ഐക്യത്തിലും സ്വരച്ചേര്‍ച്ചയിലും മുന്നോട്ടുപോകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. കണ്ണുംപൂട്ടി തീരുമാനമെടുക്കുന്ന ഭരണകൂടമുള്ളപ്പോള്‍ യുദ്ധം ആസന്നമായിരിക്കുന്നു എന്ന തോന്നലുണ്ടാകും. അധികാരം കൂടുതല്‍ ഭ്രമിപ്പിക്കുന്നു എന്ന വിധത്തിലാണ് ഇപ്പോഴത്തെ ഭരണം. ഒരു യുദ്ധം ഉണ്ടായാല്‍ മാത്രമേ അതിെൻറ ഭവിഷ്യത്തുകൾ മനസ്സിലാക്കാന്‍ സാധിക്കൂ. യുദ്ധം എന്താണെന്ന് അറിയണമെങ്കില്‍ യുദ്ധമുള്ള രാജ്യങ്ങളെക്കുറിച്ച് പഠിക്കണം. കുറച്ചുനാളുകളായി ആര്‍ക്കും ഒരു സുരക്ഷിതത്വവുമില്ലാത്ത രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ചുപേരുടെ മനസ്സിലെ കറുപ്പുകൊണ്ടുണ്ടാകുന്ന യുദ്ധം വരും തലമുറകളെയും ബാധിക്കും.
സമാധാനം കാംക്ഷിക്കുന്ന, സ്നേഹവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്ന ഭരണകൂടം അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം. തൊഴിലില്ലായ്മ ഇന്ന് രൂക്ഷമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ കടുത്ത ദാരിദ്ര്യമുണ്ട്. കര്‍ഷക ആത്മഹത്യ കൂടിവരുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിലാണ് ആദ്യം ശ്രദ്ധചെലുത്തേണ്ടത്. ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ തീവ്രവാദികളാക്കി പിടിച്ചുകൊണ്ടുപോകുന്ന കാലവും വരാതിരിക്കണം.
തയാറാക്കിയത് : അനിത എസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.