Posted On
date_range Updated On
date_range 'കോൺഗ്രസിനെ രക്ഷിക്കാൻ കെ. സുധാകരൻ വരണം'; കെ.പി.സി.സി ആസ്ഥാനത്ത് വീണ്ടും പോസ്റ്ററുകൾ
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് കോൺഗ്രസിനെ രക്ഷിക്കാൻ തലപ്പത്ത് കെ. സുധാകരനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകൾ. കെ.പി.സി.സി ആസ്ഥാനത്താണ് പോസ്റ്ററുകൾ പതിപ്പിച്ചത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ.
കോൺഗ്രസിെല ഗ്രൂപ്പ് പോര് അവസാനിപ്പിക്കണം. കോൺഗ്രസിന്‍റെ മുന്നേറ്റത്തിന് കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിലെ തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെ. സുധാകരനെയും കെ. മുരളീധരനെയും അനുകൂലിച്ചുകൊണ്ടുമായിരുന്നു പോസ്റ്ററുകൾ. ഇരുവരുടെയും നേതൃ സ്ഥാനത്ത് കൊണ്ടുവരണമെന്നായിരുന്നു ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.