ശാന്തപുരം: അൽ ജാമിഅ അൽ ഇസ്‌ലാമിയ്യ അലുമ്നി അസോസിയേഷൻ പൂർവ വിദ്യാർഥികളുടെ രചനക്ക് ഏർപ്പെടുത്തിയ പ്രഥമ അവാർഡിന് കെ.ടി ഹുസൈൻ രചിച്ച്, ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച 'ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ്‌ലിംകളും' എന്ന കൃതി അർഹമായി. 2017-2021 കാലയളവിൽ മലയാ ളത്തിൽ രചിച്ച ഇസ്‌ലാമിക മൗലിക കൃതികളാണ് അവാർഡിന് പരിഗണിച്ചത്. മലപ്പുറം ജില്ലയിലെ കുറ്റൂർ സ്വദേശിയും ഐ.പി.എച്ച് അസി. ഡയറക്ടറുമായ കെ.ടി. ഹുസൈൻ, 1986-92 കാലയളവിലാണ് ശാന്തപുരം ഇസ്‌ലാമിയ്യ കോളജിൽ പഠിച്ചത്.
മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ, പ്രബോധനം ചീഫ് എഡിറ്ററും ഐ.പി.എച്ച് ഡയറക്ടറുമായ ഡോ. കൂട്ടിൽ മുഹമ്മദലി, മാധ്യമം അസോസിയേറ്റ് എഡിറ്ററും മീഡിയവൺ ഡയറക്ടറുമായ ഡോ. കെ. യാസീൻ അഷ്റഫ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 25,000 രൂപയും ഫലകവുമടങ്ങിയ അവാർഡ് ഡിസംബർ 31ന് പൂർവവിദ്യാർഥി സംഗമത്തിൽ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.