സന്നിധാനത്തെ വാവരുസ്വാമിനടയിൽ​ കൂട്ടനാമജപം VIDEO

ശബരിമല: സന്നിധാനത്ത്​ വീണ്ടും നിരോധനാജ്​ഞ ലംഘിച്ച്​ കൂട്ടനാമജപം. രാത്രി 10ഒാടെ വാവരുസ്വാമിനടയുടെ മുന്നിലാണ്​ ഇരുപ​േതാളം വരുന്ന സംഘം ഉച്ചത്തിൽ നാമജപം തുടങ്ങിയത്​. അരമണിക്കൂർ കഴിയുംമുമ്പ്​ തന്നെ ശാന്തരായതിനാൽ അനിഷ്​ടസംഭവങ്ങൾ ഉണ്ടായില്ല. നാമജപം തുടങ്ങിയ ഉടൻ പൊലീസെത്തി സന്നിധാനത്ത്​ നിരോധനാജ്​ഞ നിലനിൽക്കുന്നതിനാൽ നാമജപം അനുവദിക്കില്ലെന്ന്​ അറിയിച്ചു.

നാമം ജപിക്കണമെങ്കിൽ അതിന്​ സ്ഥലം അനുവദിക്കാം എന്ന്​ പറഞ്ഞ്​ സന്നിധാനം സ്​പെഷൽ ഒാഫിസറായ പ്രതീഷ്​കുമാറി​​​​​​​െൻറ നേതൃത്വത്തിൽ നാമജപക്കാരെ മാളികപ്പുറം ക്ഷേത്രത്തിന്​ വടക്ക്​ ഭാഗത്തെ നടപ്പന്തലിൽ കൊണ്ടെത്തിച്ചു. അവിടെ നിന്ന്​ നാമം ജപിക്കാൻ അനുവാദം നൽകി.

പരിസരം വൃത്തിഹീനമാണെന്നും സമീപത്ത്​ ശൗചാലയങ്ങൾ ഉണ്ടെന്നും അതിനാൽ അവിടെ നിന്ന്​ നാമം ജപിക്കാനാവില്ലെന്നും പറഞ്ഞ അവർ നാമജപം നിർത്തുകയാണെന്നും അറിയിച്ചു. ശബരിമല ശരണം വിളിക്കാൻ പോലും കഴിയാത്ത ഇടമായി മാറിയിരിക്കുകയാണെന്നും ഇത്​ അനീതിയാണെന്നും നാമജപക്കാർ പറയുന്നുണ്ടായിരുന്നു.

തുടർന്ന്​ ഇവർ ശാന്തരായതോടെ പൊലീസും പിരിഞ്ഞുപോയി. തികഞ്ഞ സംയമനം പാലിച്ചു കൊണ്ടുള്ള നടപടി മാത്രമാണ്​ പൊലീസിൽനിന്ന്​ ഉണ്ടായത്​. തിങ്കളാഴ്​ച ഉച്ചക്കുശേഷം ദർശനത്തിന്​ എത്തിയ ഇവർ നെയ്യഭിഷേകത്തിനുള്ള കൂപ്പൺ എടുത്തിട്ടുള്ളതിനാൽ പുലർച്ച മാത്രമേ പടിചവിട്ടുന്നുള്ളൂ എന്നു പറഞ്ഞ്​ രാത്രിയിൽ സന്നിധാനത്തു തന്നെ തങ്ങി.

Full View
Tags:    
News Summary - sannidhanam - sabarimala clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.