Posted On
date_range Updated On
date_range വീട്ടിലെ വോട്ട്’ പരാതികൾക്ക് കാരണം ഉദ്യോഗസ്ഥരുടെ അശ്രദ്ധയെന്ന് സഞ്ജയ് കൗൾ
തിരുവനന്തപുരം: വീട്ടിലെ വോട്ട്’ പരാതികൾക്ക് കാരണം ഉദ്യോഗസ്ഥരുടെ അശ്രദ്ധയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. തപാൽ വോട്ടിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനാൽ തുടക്കത്തിൽ ചില ആശയക്കുഴപ്പങ്ങളുണ്ടായി. അവ പരിഹരിച്ചു.
തൃശൂർ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് സിറ്റി പൊലീസ് കമീഷണറെ മാറ്റാനുള്ള ഫയൽ തിരഞ്ഞെടുപ്പ് കമീഷന്റെ പരിഗണനക്ക് അയച്ചു. ജോൺ ബ്രിട്ടാസ് എം.പി കേരള സർവകലാശാലയിൽ നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടെന്നും സഞ്ജയ് കൗൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.