Posted On
date_range Updated On
date_range സംഘപരിവാരം രാജ്യത്തെ ഏറ്റവും അപകടം പിടിച്ച അക്രമി സംഘമാണെന്ന് ടി.എൻ. പ്രതാപൻ എം.പി
തൃശൂർ: വിഷു ദിനത്തിൽ പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഘപരിവാരം രാജ്യത്തെ ഏറ്റവും അപകടം പിടിച്ച അക്രമി സംഘമാണെന്ന് ടി.എൻ. പ്രതാപൻഎം.പി നരകാസുര ജന്മങ്ങളാണ് അവർ. അവർക്ക് സ്നേഹത്തിന്റെ ഭാഷയറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്‍റെ പൂർണരൂപം
വിഷു ദിനത്തിൽ വെറും പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ ക്രൂരമായി കൊലപ്പെടുത്താമെങ്കിൽ അത് സംഘ്പരിവാരത്തിന് മാത്രം വശമുള്ള കാര്യമാണ്. എന്തുമാത്രം മലീമസമായിരിക്കണം അവരുടെ മനസ്സുകൾ; എത്രമേൽ ക്രൂരവും. അഭിമന്യു എന്ന പത്താം ക്‌ളാസുകാരന്റെ ചേതനയറ്റ ശരീരം കാണാനുള്ള ത്രാണിയില്ല. സംഘപരിവാരം രാജ്യത്തെ ഏറ്റവും അപകടം പിടിച്ച അക്രമി സംഘമാണ് എന്നതിൽ തർക്കമില്ല. നരകാസുര ജന്മങ്ങളാണ് അവർ. അവർക്ക് സ്നേഹത്തിന്റെ ഭാഷയറിയില്ല.
അഭിമന്യുവിന് ആദരാഞ്ജലികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.