സന്ദീപ് നായരുടെ നിർണായക വിവരങ്ങളടങ്ങിയ ബാഗ് ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: നയതന്ദ്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. ബാഗിൽ നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് എൻ.ഐ.എ നൽകുന്ന വിവരം. പിടിച്ചെടുത്ത ആഡംബര കാറിൽ നിന്നുമാണ് നിരവധി രേഖകളും ബാഗും പിടിച്ചെടുത്തത്. കൊച്ചി എൻ.ഐ.എ കോടതിയിലാകും പരിശോധന നടക്കുക. കേസിന് വഴിത്തിരിവായേക്കാവുന്ന നിർണായക വിവരങ്ങൾ ബാഗിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം, കേസിലെ ഒന്നാം പ്രതി സരിത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. എന്നാൽ കസ്റ്റംസ് വീണ്ടും സരിത്തിനെ കസ്റ്റഡിയിൽ ചോദിച്ചേക്കില്ല. സരിത്തിനെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.

Tags:    
News Summary - sandeep Nairs bag will open today-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.