പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ചന്ദനമര കള്ളക്കടത്ത്; മലയാളി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
കോയമ്പത്തൂർ: കേരളത്തിലേക്ക് കാറിൽ ചന്ദനമരം കടത്തിയ കേസിൽ മലയാളി ഉൾപ്പെടെ അഞ്ചംഗ സംഘം അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് തെങ്കര എം. മുഹമ്മദ് ബഷീർ (47), പൊള്ളാച്ചി അർധനാരിപാളയം എൻ. വെങ്കടേഷ് (40), തിരുവണ്ണാമല സ്വദേശികളായ ടി. മണികണ്ഠൻ (23), ടി. ചക്രവർത്തി (26), ടി. അൻപഴകൻ (21) എന്നിവരാണ് പിടിയിലായത്.
പൊള്ളാച്ചി ആനമല ഉളന്തി വനമേഖലയിലെ ചന്ദനമരങ്ങൾ മുറിച്ച് കൊണ്ടുപോകവേയാണ് തമിഴ്നാട് വനം അധികൃതർ പിടികൂടിയത്. മൊത്തം 73 കിലോ ചന്ദനമരം കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.