പ്രവീൺ റാണയെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്നു
Posted On
date_range Updated On
date_range നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണ റിമാൻഡില്‍
തൃശൂർ: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീൺ റാണയെ റിമാൻഡ് ചെയ്തു. ഈമാസം 27 വരെയാണ് തൃശൂർ അഡീഷണൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്.
തൃശൂർ ജില്ലയിൽ മാത്രം നിലവിൽ 36 കേസുകൾ ഉണ്ട്. പുതിയ പരാതികൾ വരുന്നുണ്ട്. പ്രവീൺ റാണ 100 കോടിയുടെ തട്ടിപ്പ് നടത്തിയതായി പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. പ്രതിഷേധം മുന്നിൽ കണ്ട് കനത്ത പൊലീസ് സന്നാഹത്തോടെയാണ് പ്രവീൺ റാണയെ കോടതിയിൽ എത്തിച്ചത്. കോയമ്പത്തൂരിൽനിന്നും പിടികൂടിയ ശേഷം ഇന്നലെ 11ഓടെയാണ് റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.