Posted On
date_range Updated On
date_range സാദിഖലി ശിഹാബ് തങ്ങൾ ഹജ്ജിന് യാത്ര തിരിച്ചു
ന്യൂഡൽഹി: സൗദി സർക്കാറിന്റെ അതിഥിയായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഹജ്ജിനായി പുറപ്പെട്ടു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ ക്ഷണപ്രകാരം ന്യൂഡൽഹിയിലെ സൗദി എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മത പണ്ഡിതർക്കൊപ്പമാണ് തങ്ങൾ യാത്ര തിരിച്ചത്.വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, ഉനൈസ് പാപ്പിനിശ്ശേരി എന്നിവരടക്കം ഇന്ത്യയിൽനിന്ന് ഈ വർഷം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.