'എത്ര വലിയ വാഷിങ് മെഷീനിൽ അലക്കിയാലും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മുന്നോട്ടു പോകാനാകില്ല'; ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്ക് കാരണം ഗാന്ധിയിൽ നിന്ന് അകന്നതെന്നും സി.പി. ജോൺ
തിരുവനന്തപുരം: മഹാത്മജിയിൽ നിന്ന് അകന്നതാണ് ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് മന്ത്രി സി.പി. ജോൺ. എത്ര വലിയ വാഷിംഗ് മെഷീനിൽ ഇട്ട് അലക്കിയാലും ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇനി മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ നടക്കുന്ന തെറ്റ് തിരുത്തൽ പ്രക്രിയകൾ കൊണ്ടൊന്നും പാർട്ടിക്ക് ഒരു പ്രയോജനവുമുണ്ടാകില്ല. അടിസ്ഥാനപരമായ തെറ്റ് തിരുത്തിയാൽ മാത്രമേ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏറ്റവും വലിയ മണ്ടത്തരമാണെന്നും അതിന് രാജ്യത്തെ ജനങ്ങളോട് മാപ്പുചോദിച്ചെങ്കിൽ മാത്രമേ യഥാർത്ഥത്തിൽ തെറ്റ് തിരുത്തൽ ആകൂ എന്നും സി.പി. ജോൺ കൂട്ടിച്ചേർത്തു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് കെ.പി.സി.സി ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ച 'ഗാന്ധി സേവാദിനം' ഒരു വർഷക്കാലത്തെ പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.