തിരുവനന്തപുരം: ആധുനിക കേരളത്തെ ബലികൊടുക്കുന്നത് തടയുേമ്പാൾ, എത്ര വോട്ട് കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ തങ്ങളുടെ പരിഗണനയിൽ വരുന്ന കാര്യമെല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിഗണനയിൽ വരുന്നത് ഒന്നു മാത്രം, അതു കേരളത്തെ പുരോഗമന സ്വഭാവത്തിൽ നിലനിർത്തുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.വൈ.എഫ്.െഎ സംഘടിപ്പിച്ച യുവധാര യുവസാഹിത്യ പുരസ്കാര സമർപ്പണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
ആചാരത്തിെൻറയും വിശ്വാസത്തിെൻറയും പേരിൽ മനുഷ്യരെ വേർതിരിച്ച് വലിയ വിടവുണ്ടാക്കാനാണ് ശ്രമം. ഇതു വിജയിക്കാൻ അനുവദിച്ചാൽ നാം ഇന്നു കാണുന്ന കേരളം പിന്നെ ഉണ്ടാവില്ല. പുരോഗതിയിലേക്ക് കുതിക്കണമെങ്കിൽ ജാതിനിരപേക്ഷവും മതനിരപേക്ഷവുമായ െഎക്യം എന്ന അടിത്തറ ഉണ്ടാവണം. തങ്ങൾക്ക് ജയിക്കാൻ ആവുമെന്ന്, പലരൂപത്തിലും ഭാവത്തിലും ഇറങ്ങിയിട്ടുള്ള ദുശ്ശാസന വേഷങ്ങൾ വ്യാമോഹിേക്കണ്ട.
മനുഷ്യരെ ശ്രേഷ്ഠരും മ്ലേച്ഛരുമായി വേർതിരിച്ച് കാണുന്നത് ഏതു വിശ്വാസത്തിെൻറയും ആചാരത്തിെൻറയും പേരിലായാലും മനുഷ്യത്വരഹിതമാണ്. അതിെനതിരെ നടപടികൾ ഉണ്ടാവുേമ്പാൾ തടയാനുള്ള ആയുധമായാണ് അവർ ആചാരങ്ങളെയും വിശ്വാസങ്ങളെയും പ്രയോഗിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.