ശബരിമലയെ തായ്​ലൻഡ്​ ആക്കില്ല -പ്രയാർ 

കോട്ടയം: ശബരിമലയെ തായ്​ലൻഡ്​ ആക്കാൻ അനുവദിക്കില്ലെന്ന്​ തിരുവിതാംകൂർ​ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ പ്രയാർ​ ഗോപാലകൃഷ്​ണൻ. ​ശബരിമലയിൽ പ്രായഭേദമന്യേ സ്​ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്​ വിട്ടതിനോട്​ ​ പ്രതികരിക്ക​േവയാണ്​ ഇൗ പരാമർശം.

സുപ്രീംകോടതി വിധിച്ചാലും മാനവും മര്യാദയുമുള്ള കുടുംബത്തിൽ പിറന്ന സ്​ത്രീകൾ ശബരിമലയിൽ കയറില്ല. 10മുതൽ 50വയസ്സുവരെയുള്ള സ്​ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ ദേവസ്വം ബോർഡ്​ ഉറച്ചുനിൽക്കുന്നു. സ്​ത്രീകളുടെ സുരക്ഷയും ആചാ​രവുമാണ്​  പ്രധാനം. കാനനപാതയിൽ സ​ുരക്ഷിതത്വം ഒരുക്കാൻ കഴിയില്ല.  ഭയാശങ്കയോടെ സ്​ത്രീകൾക്ക്​ പോകാനും കഴിയില്ല. സംരക്ഷണമൊരുക്കാൻ വനിത​ പൊലീസിനെ കൂട്ടത്തോടെ നിയോഗിക്കാനും പറ്റില്ല. പട്ടാളത്തെ ഇറക്കേണ്ടിവരും. 

ഏത്​ മതവിഭാഗത്തിൽപെട്ടവരുടെയും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഭരണഘടന സംരക്ഷണം കിട്ടണം. ഇക്കാര്യത്തിൽ മതാധിഷ്​ഠിത കാഴ്ചപാടാണ്​ സ്വീകരിക്കേണ്ടത്​. വിഷയം ഭരണഘടന ബെഞ്ചിന്​ വിടാനുള്ള തീരുമാനം സ്വാഗതാർഹമാണ്​. ശബരിമലയിലെ ആചാരങ്ങൾ അതേപടി തുടരാനാണ്​ തീരുമാനം. അതിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ല.

ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം കാലാനുസൃതമായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​. അബ്രാഹ്മണരായ ശാന്തിക്കാരുടെ നിയമനമായിരുന്നു അത്​. ​ശബരിമലയിലെ മേൽശാന്തി മലയാളി ബ്രാഹ്മണനാകണമെന്ന്​ നിർബന്ധമുണ്ട്​. വിഘടിച്ചുനിൽക്കുന്ന ഹൈന്ദവ സമുദായങ്ങളെ ഒന്നിപ്പിച്ച്​ ഹൈന്ദവ അന്തരീക്ഷമുണ്ടാക്കാൻ ദേവസ്വം ബോർഡിന്​ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Sabarimala Women Entry Devaswom President Prayar Gopalakrishnan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.