Posted On
date_range Updated On
date_range ശബരിമല സ്ത്രീ പ്രവേശനം: ഒരുക്കങ്ങൾ വിശദീകരിക്കണമെന്ന് ഹൈകോടതി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കിയെന്ന് വിശദീകരിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈകോടതി.
ശബരിമലയിൽ സ്ത്രീകൾക്ക് എന്താക്കെ ഒരുക്കങ്ങളാണ് ഒരുക്കിയതെന്നായിരുന്നു ഹൈകോടതി ദേവസ്വം ബഞ്ച് ആരാഞ്ഞത്. സീസണിനു മുമ്പുള്ള ഒരുക്കങ്ങൾ സംബന്ധിച്ച കമ്മീഷണർ റിപ്പോർട്ട് പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വിശദീകരണം നൽകാമെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.