ശബരിമല: പൊലീസ് ബലപ്രയോഗത്തിൽ വയോധികക്ക്​ പരിക്ക്​

ശ​ബ​രി​മ​ല: പ​തി​നെ​ട്ടാം​പ​ടി​യി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ ബ​ല​പ്ര​യോ​ഗ​ത്തി​നി​ടെ വ​യോ​ധി​ക​യു​ടെ ക​ഴു ​ത്തി​ന് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് നെ​ടു​മ്പ​റ​മ്പ് സ്വ​ദേ​ശി ഭാ​ര്‍ഗ​വി​ക്കാ​ണ് (65) പ​രി​ക്കേ​റ്റ​ത്. സു​ഖ​മി​ല്ലാ​ത്ത ആ​ളാ​ണെ​ന്ന്​ പ​റ​ഞ്ഞി​ട്ടും പ​ടി​ക്കെ​ട്ടി​ലേ​ക്ക് പി​ടി​ച്ചു​ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മ​ക​​​െൻറ പ​രാ​തി.

ചൊ​വ്വാ​ഴ്ച രാ​ത്രി 10.50ഓ​ടെ ഹ​രി​വ​രാ​സ​ന സ​മ​യ​ത്ത് പ​തി​നെ​ട്ടാം​പ​ടി​ക്ക് താ​ഴെ​വെ​ച്ചാ​ണ്​ സം​ഭ​വം. പ​തി​നെ​ട്ടാം​പ​ടി ക​യ​റാ​നൊ​രു​ങ്ങ​വെ ഡ്യൂ​ട്ട​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​ന്‍ ഭാ​ര്‍ഗ​വി​യെ വ​ലി​ച്ചു​പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മ​ക​ന്‍ സ​ന്തോ​ഷ് പ​റ​ഞ്ഞു. ഇ​തോ​ടെ, പ​തി​നെ​ട്ടാം​പ​ടി അ​ട​യ്​​ക്കു​ന്ന ഗേ​റ്റി​​​െൻറ ഗ്രി​ല്ലി​ല്‍ ക​ഴു​ത്ത് ഞെ​രു​ങ്ങി പ​ടി​ക്കെ​ട്ടി​ലേ​ക്ക് വീ​ണു. വീ​ണു​കി​ട​ക്കു​ന്ന അ​മ്മ​യെ കാ​ണാ​ന്‍പോ​ലും അ​നു​വ​ദി​ക്കാ​തെ ത​ന്നെ ത​ള്ളി​ക്ക​യ​റ്റി​യ​താ​യും മ​ക​ൻ പ​റ​ഞ്ഞു. ദു​ര​ന്ത​നി​വാ​ര​ണ സം​ഘം ഇ​വ​രെ സ​ന്നി​ധാ​നം ആ​ശു​പ​ത്രി​യി​ല്‍ പ്ര​േ​വ​ശി​ച്ചി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ പ​രി​ക്ക് ബോ​ധ്യ​മാ​യ​തോ​ടെ ക​ഴു​ത്തി​ന്​ കോ​ള​റി​ട്ടു. പി​ന്നീ​ട്​ രാ​വി​ലെ ദ​ര്‍ശ​നം ന​ട​ത്തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

Tags:    
News Summary - Sabarimala Police Force-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.