ശബരിമല തീർഥാടകരുടെ കാർ ബൈക്കുകളിൽ ഇടിച്ചു; മൂന്ന് പേർക്ക് പരിക്ക്

മുണ്ടക്കയം ഈസ്റ്റ്: ​ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ബൈക്കുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയപാത 183-ൽ കൊടികുത്തിക്ക് സമീപമാണ് അപകടം. രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 5:30-ഓടെയായിരുന്നു സംഭവം.

​കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്നതാണ് കാർ. നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ചാണ് നിന്നത്.

Tags:    
News Summary - Sabarimala pilgrims' car hits bikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.