തിരുവനന്തപുരം: അടുത്ത ശബരിമല തീര്‍ഥാടന കാലത്തിനുമുമ്പ് ഇടത്താവളസമുച്ചയം പദ ്ധതി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. സജി ചെറിയാെൻറ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
10 കോടി രൂപയുടെ ഇടത്താവളസമുച്ചയം പദ്ധതിക്ക് കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. വാഹന പാര്‍ക്കിങ്ങിനും വിരിവെക്കാനും വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യം ഉൾപ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ തീർഥാടകരുടെ പ്രധാന കവാടങ്ങളിലൊന്നായ ചെങ്ങന്നൂരിെൻറ പ്രാധാന്യത്തിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും. ചെങ്ങന്നൂര്‍ നഗരത്തില്‍ എത്തുന്ന തീർഥാടകര്‍ക്കുള്ള അടിസ്ഥാനസൗകര്യം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ദേവസ്വം ഭൂമിയില്‍ ഒരുക്കിയിട്ടുണ്ട്.
അയ്യപ്പന്മാര്ക്ക് വിരിവെക്കുന്നതിന് ഓപണ്‍ ഒാഡിറ്റോറിയത്തിെൻറ നവീകരണം അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.