ഹർത്താൽ ദിനത്തിലെ അക്രമങ്ങൾ: സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഹർത്താൽ ദിനത്തിൽ മാർച്ചിൽ പങ്കെടുത്ത് പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും വാഹനങ്ങൾ തടയുകയും മറ്റ് രാഷ്്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും കൊടിമരങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്‌ത സർക്കാർ ജീവനക്കാരൻ അറസ്​റ്റിൽ.

കുഴിക്കാട്ടുകോണം സ്വദേശി പയ്യാക്കൽ വീട്ടിൽ ഹരിദാസിനെയാണ് (49) ഇരിങ്ങാലക്കുട പൊലീസ് അറസ്​റ്റ് ചെയ്തത്. സേവാഭാരതിയുടെ സജീവ പ്രവർത്തകനാണ് കാറളം വെറ്ററിനറി ആശുപത്രിയിലെ ലൈവ് സ്​റ്റോക്ക് ഇൻസ്പെക്ടറായ ഹരിദാസ്​.

Tags:    
News Summary - sabarimala Govt Employee arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.