Posted On
date_range Updated On
date_range ശബരിമലയിൽ വൻ സ്‌ഫോടക ശേഖരവേട്ട
മാലിന്യങ്ങൾ കത്തിക്കുന്ന ഇൻസിനറേറ്ററിന് സമീപത്തെ വെടിമരുന്ന് ശാലയിൽ നിന്നാണ് സ്ഫോടക ശേഖരം പിടികൂടിയത്. 35 കിലോയോളം വെടി മരുന്നടങ്ങിയ 11 ക്യാനുകൾ പ്രദേശത്ത് കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്.
പത്തനംതിട്ട എസ്പിയുടെ ഷാഡോ ടീമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സന്നിധാനം എസ് ഐ നടത്തിയ പരിശോധനയിലാണ് സ്ഫോടകശേഖരം കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.