Posted On
date_range Updated On
date_range ശബരിമല: അനധികൃത പണവുമായി ദേവസ്വം വാച്ചർ പിടിയിൽ
ശബരിമല: സന്നിധാനത്തെ അക്കോമഡേഷൻ സെന്‍ററുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അനധികൃത പണവുമായി ദേവസ്വം വാച്ചർ പിടിയിലായി. ശ്രീമതാ അക്കോമഡേഷൻ സെന്‍ററിലെ കെയർ ടേക്കറായ ദേവസ്വം നെയ്യാറ്റിൻകര ഗ്രൂപ്പിലെ കേരളേശ്വരം ദേവസ്വം വാച്ചർ എസ്.പി. ശ്രീകാന്ത് ആണ് പിടിയിലായത്.
ഇയാളിൽ നിന്നും 21,590 രൂപ പിടിച്ചെടുത്തു. മുറിയെടുക്കുന്ന ഭക്തർക്ക് നൽകുന്ന രസീതിൽ ക്രമക്കേട് നടത്തിയാണ് ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.