കാസർകോട്: ശബരിമല വിഷയത്തിൽ എൻ.ഡി.എയുടെയും കോൺഗ്രസിെൻറയും രാഷ്ട്രീയ യാത്രകൾക്ക് വ്യാഴാഴ്ച തുടക്കം. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ നയിക്കുന്ന വിശ്വാസസംരക്ഷണ യാത്ര വ്യാഴാഴ്ച വൈകീട്ട് നാേലാടെ പെർളയിൽ തുടക്കംകുറിക്കും. കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും.
എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര വ്യാഴാഴ്ച രാവിലെ 10ന് മധൂർ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ ഉദ്ഘാടനം ചെയ്യും. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പര്യടനം നടത്തുന്ന കെ. സുധാകരെൻറ വിശ്വാസസംരക്ഷണ യാത്ര ഇൗ മാസം 14ന് മലപ്പുറത്താണ് സമാപിക്കുന്നത്. ശ്രീധരൻപിള്ളയുടെ രഥയാത്ര 14ന് ശബരിമലയിലാണ് സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.